ആലപ്പുഴ: കൊവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയെ രോഗം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു.

സ്രവ പരിശോധനയ്ക്കു ശേഷം മെഡിക്കൽ ബോർഡിന്റെ ക്ലിയറൻസ് ലഭിച്ചതോടെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ഖത്തറിൽ നിന്ന് മസ്കറ്റ് വഴി ഗോവയിലും അവിടെ നിന്ന് ട്രെയിൻ മാർഗം ആലപ്പുഴയിലുമെത്തിയ യുവാവിന് മാർച്ച് 24നായിരുന്നു കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ഒരു പോസിറ്റിവ് കേസാണ് ജില്ലയിലുള്ളത്. ആകെ 8743 പേർ നിരീക്ഷണത്തിലുണ്ട്.