ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്‌സ് സഹകരണ ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 32 ലക്ഷം രൂപ കൈമാറി. തുകയുടെ ചെക്ക് സഹകരണ സംഘം ജോ. രജിസ്ട്രാർ (ജനറൽ) ബി.എസ്. പ്രവീൺ ദാസിന് ബാങ്ക് പ്രസിഡന്റ് എ. അരുൺകുമാർ കൈമാറി. ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ, പി.യു. ശാന്താറാം എന്നിവർ പങ്കെടുത്തു.