
ചേർത്തല:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചേർത്തല ഗവ.സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് 35.22 ലക്ഷം രൂപ സംഭാവന ചെയ്തു. ബാങ്കിന്റെ വകയായി 25 ലക്ഷവും ജീവനക്കാരുടെ വിഹിതമായി 10,22 400 രൂപയുമാണ് കൈമാറിയത്. സംഭാവന തുകയുടെ ചെക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ബി.എസ്.പ്രവീൺദാസിന് ബാങ്ക് പ്രസിഡന്റ് എസ്.ധനപാൽ കൈമാറി. സഹകരണസംഘം അസി.രജിസ്ട്രാർ കെ.ദീപു,ബാങ്ക് സെക്രട്ടറി സി.സന്ധ്യ എന്നിവർ പങ്കെടുത്തു. പൊലീസ്,ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവർക്ക് ബാങ്കിന്റെ നേതൃത്വത്തിൽ മാസ്കുകളും സാനിട്ടൈസറും വിതരണം ചെയ്തിരുന്നു.