ആലപ്പുഴ:സംസ്ഥാനത്തെ വ്യാപാരനികുതി മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ടാക്‌സ് കൺസൾട്ടന്റന്മാർ, പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, ജീവനക്കാർ തുടങ്ങിയവരെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ടാക്‌സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷ്‌ണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ സംസ്ഥാന ധനമന്ത്റിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വ്യാപാര, സാമ്പത്തിക നികുതി മേഖല പൂർണ്ണമായും സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്ഷേമനിധി, പെൻഷൻ തുടങ്ങി യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കാത്ത മേഖലയിൽ പ്രവർത്തിക്കുന്നവരെ സർക്കാർ സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.