പൂച്ചാക്കൽ: സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ സർക്കാരിന്റെ പദ്ധതികൾ പ്രതിബദ്ധതയോടെ നിർവഹിക്കുന്ന സഹകരണ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ ചേർത്തല താലൂക്ക് പ്രസിഡന്റ് ടി. പ്രശാന്ത്, സെക്രട്ടറി ജോസഫ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.