ആലപ്പുഴ: ലോക്ക് ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് ഡ്രോണുകളുടെ സഹായം തേടിയിട്ടും കുറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നു. വീടുകളുടെ പരിസരത്തു കൂട്ടംകൂടുന്നവരുടെ ദൃശ്യങ്ങളും ഡ്രോണിന്റെ സഹായത്തോടെ പകർത്തി.
ജില്ലയിൽ ഇന്നലെ 210 കേസുകൾ രജിസ്റ്റർ ചെയ്തു. 220 പേരെ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് അറസ്റ്റു ചെയ്തു. 128 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക്ഡൗൺ ലംഘിച്ചതിന് 31 പേർക്കെതിരെയും റോഡരികിലും മറ്റ് സ്ഥലങ്ങളിലും നിന്നതിന് 6 കേസുകളിലായി 18 പേർക്കെതിരെയും, സത്യവാങ് മൂലം ഇല്ലാതെ യാത്രചെയ്തതിന് 21 പേർക്കെതിരെയും കേസെടുത്തു. വ്യാജ സത്യവാങ്മൂലം-18, വാറ്റ്- രണ്ട്, ചീട്ടുകളി- നാലു എന്നിങ്ങനെയുമുണ്ട് കേസുകൾ.