photo

ചേർത്തല: കനത്ത വേനൽ മഴയിലും കാ​റ്റിലും കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വാഴ കൃഷിയിൽ വൻ നാശനഷ്ടം.
ബാങ്ക് പാട്ടത്തിനെടുത്ത് നടത്തിയ വാഴക്കൃഷിയിൽ നൂറുകണക്കിന് വാഴകളാണ് നശിച്ചത്. കുലച്ച ഏത്തവാഴകളും പൂവൻ, ഞാലിപ്പൂവൻ വാഴകളും നശിച്ചു. ഏകദേശം 30,000 രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാറും കാർഷിക സമിതി കൺവീനർ ജി.ഉദയപ്പനും പറഞ്ഞു.