ആലപ്പുഴ: ബി .ജെ .പി സ്ഥാപന ദിനത്തോടനുബന്ധിച്ച് പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വിടുകളിലും പതാക ഉയർത്തി.പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധയയുടെയും ഡോ. ശ്യാമപ്രസാദ് മുഖർജിയുടെയും ഫോട്ടോകളിൽ മാല ചാർത്തി പുഷ്പാർച്ചന നടത്തി . വിവിധ മേഖലകളിൽ ആരോഗ്യ ,നിയമപാലക ,സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. എല്ലാ ബൂത്തുകളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ പി.എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകാൻ പ്രചരണം നടത്തി . ഉച്ചയ്ക്ക് 12ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാർ ,പ്രസിഡൻറുമാർ ,ജില്ലാ ഭരവാഹികൾ എന്നിവരുടെ വീഡിയോ കോൺഫറൻസ് നടന്നു ,.ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ ജനറൽ സെക്രട്ടറിമാരായ പി .കെ. വാസുദേവൻ ,ഡി..അശ്വനി ദേവ് എന്നിവർ നേതൃത്വം നൽകി