ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 8743 പേർ.

നിരീക്ഷണപ്പട്ടികയിൽ നിന്ന് ഇന്നലെ ആറുപേരെ ഒഴിവാക്കിയപ്പോൾ മൂന്നുപേരെ ഉൾപ്പെടുത്തി. 12 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ആറുപേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നുപേർ വീതം ഹരിപ്പാട് ആശുപത്രിയിലും കായംകുളം ഗവ. ആശുപത്രിയിലും ചികിത്സയിലുണ്ട്. 238 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇതോടെ ഹോം ക്വാറന്റൈനിലുള്ളവരുടെ ആകെ എണ്ണം 87,317 ആയി. ഇന്നലെ പരിശോധനയ്ക്കായി അഞ്ച് സാമ്പിളുകൾ അയച്ചു. ഫലമറിഞ്ഞ 22 സാമ്പിളുകളും നെഗറ്റീവ് ആണ്. 27 സാമ്പിളുകളുടെ ഫലം വരാനുണ്ട്

.