മാവേലിക്കര: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും കൊവിഡ് പകരുന്ന സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷ് വർദ്ധന് കത്ത് നൽകിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.