ഹരിപ്പാട്: സംസ്ഥാന സർക്കാർ 87 ലക്ഷം കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ആയിരം രൂപയുടെ സൗജന്യ കിറ്റിൽ ആയിരം രൂപയ്ക്കു തുല്യമായ സാധനങ്ങൾ തന്നെ നൽകണമെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ യോഗം ആവശ്യപ്പെട്ടു. ഓപ്പൺ മാർക്കറ്റിലെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ 720 രൂപയുടെ മൂല്യം മാത്രമാണ് കിറ്റിലെ സാധനങ്ങൾക്കുള്ളത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ അംഗ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ആയിരം രൂപയുടെ ധനസഹായം 2000 രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ വള്ളിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.വി. മുരളീധരൻ, ട്രഷറർ ടി.എസ്. രാജൻ, സംസ്ഥാന നിർവാഹക സമിതി അംഗം ശശി വേലായുധൻ, ജില്ല വൈസ് പ്രസിഡന്റ് വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.