ആലപ്പുഴ: കൊവിഡ്-19 നിയന്ത്രണങ്ങൾ മൂലം കഷ്ടതയുഭവിക്കുന്ന കശുഅണ്ടി തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തിൽ കശുഅണ്ടി വ്യവസായത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു