ആലപ്പുഴ: കാലടിയിൽ നിന്നു സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി ടയർ പൊട്ടിയതിനെത്തുടർന്ന് മറിഞ്ഞു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ വലിയ കലവൂർ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അമിതഭാരമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി അരി മുഴുവൻ മറ്റൊരു ലോറിയിൽ കയറ്റി ഗോഡൗണിലെത്തിച്ചു.