കായംകുളം: കൃഷ്ണപുരത്ത് വീട്‌ വാടകയ്ക്കെടുത്ത് ചാരായ നിമ്മാണം നടത്തിയ 5 പേർ പിടിയിൽ. ഇവരിൽ നിന്ന് 60 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഗോവിന്ദമുട്ടം ചാപ്രയിൽ വടക്കതിൽ ബാബുരാജ് (33), പുള്ളിക്കണക്ക് വെളുത്തേരി വടക്കതിൽ അനീഷ് (23), ചേരാവള്ളി വെളുത്തേരി പ്ലാമൂട്ടിൽ തറയിൽ മിഥുൻ (22), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് (26), ഞക്കനാൽ ആശാൻ പുരയിടത്തിൽ അഭിലാഷ് (38) എന്നിവരെയാണ് മേനാത്തേരിക്കു സമീപത്തുള്ള വാടക വീട്ടിൽ നിന്നു പിടികൂടിയത്.