അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡ് കടപ്പുറം പുതുവലിൽ ബൈജുവിനെ (43) ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പുന്നപ്ര എസ്.ഐ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. പ്രിൻസിപ്പൽ എസ്.ഐ രാജൻ ബാബുവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എത്തിയ പൊലീസ് സംഘം വീടിനു പിന്നിൽ കുപ്പികളിൽ നിറച്ചു വച്ചിരുന്ന ഒന്നര ലിറ്റർ ചാരായം, കോട, വാഷ്, വാറ്റുപകരണങ്ങൾ, പൈപ്പു ഘടിപ്പിച്ച കന്നാസ്, കുക്കർ എന്നിവ കണ്ടെത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൈജുവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രൊബേഷൻ എസ്.ഐ മോനിഷ്, എ.എസ്.ഐ ഗോപൻ, സി.പി.ഒമാരായ അജേഷ്, ബൈജു, രഞ്ജിത്ത്, മാത്യു, അഭിലാഷ്, നിഥിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു