മാവേലിക്കര: പ്രധാനമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് മാവേലിക്കരയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ദീപം തെളിച്ചത് നാടോടി സംഘങ്ങളോടൊപ്പം. കണ്ടിയൂർ അംബേദ്കർ സാംസ്കാരിക നിലയത്തിൽ അന്തിയുറങ്ങുന്ന നാടോടി സംഘത്തോടൊപ്പമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രാത്രി 9ന് ദീപം തെളിച്ചത്. ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ ദീപം തെളിക്കലിൽ സന്നദ്ധ പ്രവർത്തകരായ ഡി. അഭിലാഷ്, രാജേഷ് ഗംഗ, റജി ഓലകെട്ടി, മോഹൻ സിംഗ്, നിനു, അനൂപ് എന്നിവരും പങ്കെടുത്തു.