മാവേലിക്കര: മാന്നാർ, കുറത്തികാട് സി.എച്ച്.സികളിലും തഴക്കര, ചെട്ടികുളങ്ങര, ചെന്നിത്തല പി.എച്ച്.സികളിലും ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയ്ക്കുള്ളതും മറ്റ് അത്യാവശ്യ മരുന്നുകളുമാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജ്യോതി ലക്ഷ്മി, സി.കൃഷ്ണമ്മ, ഇ.എൻ. നാരായണൻ, ഡോ.ടി.എ. സുധാകരക്കുറുപ്പ്, ശോഭാ രാജൻ തുടങ്ങിയവർ പങ്കെടുത്തു.