മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചെട്ടികുളങ്ങര, തഴക്കര, തെക്കേക്കര, ചെന്നിത്തല പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായി വിതരണം ചെയ്യാൻ 30,000 പച്ചക്കറിവിത്ത് പാക്കറ്റുകൾ തഴക്കര ജില്ലാ കൃഷിത്തോട്ടത്തിൽ തയ്യാറാവുന്നു. വി.എഫ്.പി.സി.കെയും ജില്ലാ കൃഷിത്തോട്ടവും ചേർന്നാണ് വിത്തുകൾ തയ്യാറാക്കുന്നത്. ജീവനി, നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്നിവയുടെ ഭാഗമായി ലോക്ക്ഡൗൺ കാലത്തെ പ്രത്യേക പദ്ധതിയിലാണ് ബ്ലോക്കിൽ വിത്തുകള്‍ ലഭ്യമാകുന്നത്.