കുട്ടനാട്: കൂട്ടുകാരുമൊത്ത് ഉപയോഗിക്കാനായി വീട്ടിൽ ചാരായം വാറ്റിയ കോഴിമുക്ക് വേണാട്ട് ജോർജ്ജ് ജോസഫ് (വിനോദ് -44) പിടിയിൽ. എടത്വ സി.ഐ ദ്വിജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടന്ന റെയ്ഡിൽ എസ്.ഐ ഷാംജി, സി.പി ഒ മാരായ ഹരിക്യഷ്ണൻ, രതീഷ്, വിഷ്ണു സോമൻ എന്നിവ നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.