bdn

ഹരിപ്പാട്: കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം വട്ടുമുക്ക് ചാപ്രായിൽ ബിജുവിനെ (47) നിരോധിത പുകയില ഉത്പന്നങ്ങളുമായി പൊലീസ് പിടികൂടി. 112 പാക്കറ്റാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിൽ ദേഹത്തു ഒളിപ്പിച്ച നിലയിൽ ഏതാനും പാക്കറ്റുകൾ കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പലചരക്ക് കടയോട് ചേർന്നുള്ള മുറിയിൽ ഒളിപ്പിച്ച നിലയിൽ ബാക്കി പാക്കറ്റുകൾ കണ്ടെത്തിയത്. ഇടപാടുകാർ ഫോണിൽ വിളിച്ചാണ് ഇവിടെ എത്തുന്നത്. ബിജുവിന്റെ മൊബൈലും പൊലീസ് പിടിച്ചെടുത്തു. നേരത്തെ രണ്ടു തവണ ഇയാൾ ഇതേ കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. എസ്.ഐ ഹുസൈൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ നഹാസ്, സി.പി.ഒ നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.