അമ്പലപ്പുഴ: നിസാമുദ്ദീനിൽ മതസമ്മേളനത്തിനു ശേഷം തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിക്കുകയും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്ത ചെങ്ങന്നൂർ സ്വദേശിയുടെ ഭാര്യയെ രോഗലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെ ആശുപത്രിയിൽ എത്തിച്ച ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.