ചേർത്തല:കിടപ്പു രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് സാമൂഹിക നീതി വകുപ്പിൽ നിന്ന് നൽകുന്ന ആശ്വാസ കിരണം പദ്ധതി ആനൂകൂല്യങ്ങൾ മുടങ്ങിയിട്ട് 8 മാസം. കൊവിഡ് പരന്നതോടെ ഈ വിഭാഗം വളരെ കഷ്ടത്തിലാണെന്നും ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണമെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുടുംബങ്ങളെ സർക്കാരിന്റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തണമെന്നും പേരന്റസ് അസോസിയേഷൻ ഫോർ മെന്റലി ഹാൻഡി ക്യാപ്ഡ് ചിൽഡ്രൻസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് വി.എം.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.വി.ശശിധരൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.