വള്ളികുന്നം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വള്ളികുന്നം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് സേനാംഗങ്ങൾക്ക് കുടിവെള്ളം, മാസ്കുകൾ, സാനിട്ടൈസർ എന്നിവ കൈമാറി. സ്റ്റേഷൻ എസ്.എച്ച് ഒ കെ.എസ്. ഗോപകുമാർ ഏറ്റുവാങ്ങി. ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ പ്രിൻസിപ്പൽ അഡ്വൈസർ. ഡോ.രവികുമാർ കല്യാണിശ്ശേരിൽ, ക്ലബ്ബ് പ്രസിഡന്റ് എൻ.വാസുദേവൻ പിള്ള, സെക്രട്ടറി നാസർ ഷാൻ, വി.എസ്. വിജയൻ നായർ എന്നിവർ നേതൃത്വം നൽകി