ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റ നിർദ്ദേശ പ്രകാരം കിടങ്ങാംപറമ്പ് 12എ ശാഖയോഗത്തിന്റെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം ദിനേശൻ ഭാവന നിർവഹിച്ചു. ശാഖ സെക്രട്ടറി ആർ.ദേവദാസ്,പ്രസിഡന്റ് എസ്.രാജേന്ദ്രൻ,യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പർ പി.ബി.രാജീവ് എന്നിവർ പങ്കെടുത്തു.