ചേർത്തല:താലൂക്ക് ആശുപത്രിക്ക് അടിയന്തര വിനിയോഗത്തിനായി ചേർത്തല നഗരസഭ 15 ലക്ഷം കൈമാറി.വാർഷിക പദ്ധതിയിൽ നിന്ന് സാധാരണയായി അനുവദിക്കുന്ന 10 ലക്ഷത്തിനു പുറമെയാണിത്.കോവിഡ് പ്രതിരോധത്തിനും പരിരക്ഷക്കും അനുബന്ധ മരുന്നുകൾ വാങ്ങുന്നതിനുമാണ് തുകയെന്ന് ചെയർമാൻ വി.ടി.ജോസഫ് അറിയിച്ചു