ആലപ്പുഴ: കൊവിഡ് ചികിത്സാ രംഗത്തുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആവശ്യമായ പേഴ്‌സണൽ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ) കിറ്റുകളുടെ ലഭ്യത പ്രാഥമികാരോഗ്യ കേന്ദ്റത്തിലും ഉറപ്പാക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഒരു രോഗി ആദ്യമായി എത്തുന്ന സ്ഥലം എന്ന നിലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് എന്ന് എംഎൽഎ പറഞ്ഞു.