ആലപ്പുഴ:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ജില്ലാ പഞ്ചായത്ത് കാര്യമായ ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷനേതാവ് ജോൺതോമസ് ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
ജില്ലാ അതിർത്തികളിൽ റാപ്പിഡ് ടെസ്റ്റ് നടത്തണം.ഏറ്റവും അത്യാവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് പേഴ്‌സണൽ പ്രാട്ടക്ഷൻ എക്യുപ്‌മെന്റ്‌സ് കിറ്റ് (പി.പി.ഇ) വാങ്ങണം.ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.ടി.മാത്യു,കെ.കെ.അശോകൻ,സിന്ധു വിനു, കെ.സുമ എന്നിവരും അംഗങ്ങളായ ജുമൈലത്ത്, പി.എം.പ്രമോദ്, അഡ്വ.വേണു,ജമീല പുരുഷോത്തമൻ, സെക്രട്ടറി ദേവദാസ് എന്നിവരും സംസാരിച്ചു.