മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി ആയിരക്കണക്കിനു പേർക്ക് ഉച്ചഭക്ഷണവിതരണം നടത്തി. യൂണിയനിലെ 9 മേഖലകളുടെ നേതൃത്വത്തിലുള്ള ആദ്യഘട്ടഭക്ഷണവിതരണം ഇന്നലെ പൂർത്തിയായി. മാവേലിക്കര,മാന്നാർ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ തെരുവോരങ്ങളിൽ കഴിഞ്ഞവരും അന്യ സംസ്ഥാന തൊഴിലാളികളുമടക്കമുള്ളവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന നഴ്സുമാരെ ആദരിക്കുകയും ചെയ്തു. ഇന്നലെ മാവേലിക്കര ടൗൺ മേഖലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷണം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മാവേലിക്കര ,മാന്നാർ പൊലീസ് സ്റ്റേഷൻ അധികാരികൾക്ക് വിതരണത്തിനായി കൈമാറി. അജി പേരാത്തേരി, അഡ്വ.അനിൽകുമാർ, സാബു പോനകം, ദാസൻ, രാമകൃഷ്ണൻ, പ്രസാദ്, മുരളീധരൻ, വേണുകുമാർ, കോമളകുമാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. ഇന്നു മുതൽ 14-ാം തീയതി വരെ രണ്ടാം ഘട്ട ഉച്ചഭക്ഷണവിതരണം ആരംഭിക്കും. അഡ്വ.സിനിൽ മുണ്ടപ്പളളി, ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, രാജൻ ഡ്രീംസ്, ജയകുമാർ പാറപ്പുറം, ബി.സത്യപാൽ,എസ്.അനിൽ രാജ്, അഡ്വ.അനിൽകുമാർ, സുനിൽ കുന്നം, ജയപ്രകാശ്, നവീൻ നാഥ്, ഗോകുൽ കെ.പി.ചന്ദ്രൻ, സുരേഷ് പള്ളിക്കൽ, രഞ്ജിത് രവി, വാസുദേവൻ, ശ്രീജിത്, രാജീവ്, മഹേഷ്, അനിൽകുമാർ,ഡി.അഭിലാഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.