ആലപ്പുഴ: സംസ്ഥാനത്ത് ധനമന്ത്രിയായും എം.എൽ.എ ആയും പ്രവർത്തിച്ചിട്ടും സ്വന്തം മണ്ഡലത്തിൽ ഉണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചതല്ലാതെ ഒരെണ്ണം പോലും പുതുതായി കൊണ്ടുവരുവാൻ സാധിക്കാത്ത തോമസ്ഐസക് എം.പി ഫണ്ടിന്റെ പേരിൽ കേന്ദ്രത്തെ വിമർശിക്കുന്നത് മാനസിക നില തെറ്റിയതിനാലാണോയെന്ന് സംശയമുണ്ടെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു.

ജനിക്കുവാൻ പോകുന്ന കുഞ്ഞിനെ പോലും കടക്കാരനാക്കി സംസ്ഥാനത്തെ കടക്കെണിയിൽ തള്ളിയിടുകയും ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന തോമസ് ഐസക്കിന്റെ സാമ്പത്തിക ശാസ്ത്രം കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്നും ഗോപകുമാർ പറഞ്ഞു.

.