ആലപ്പുഴ: കൊവിഡുമായി ബന്ധപെട്ട് പ്രത്യേക പരിഗണന നൽകേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ആലപ്പുഴ നഗരസഭയിൽ ഹെൽപ്പ് ഡസ്‌ക് സംവിധാനമൊരുക്കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസിന് ചുമതല നൽകിയതായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.

ഹെൽപ്പ് ഡെസ്‌കിൽ രണ്ട് ഫോൺ നമ്പരുകൾ വാട്സാപ്പ് സഹിതം 24 മണിക്കൂറും പ്രവർത്തിക്കും. 52 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെയും കൊവിഡ് 19 കോ ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ഹെðപ്പ് ഡെസ്‌ക് രൂപീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ 9495162527, 9446567451
ഹെൽപ്പ് ഡസ്‌ക് നമ്പറുകൾ ഓരോ വീടുകളിലും പതിപ്പിക്കും.ബന്ധപ്പെട്ട ഏജൻസികൾ സേവനം ലഭ്യമാക്കന്നുണ്ടോയെന്ന് ഹെൽപ്പ് ഡസ്‌ക് ഉറപ്പ് വരുത്തും.