കാവാലം: യന്ത്രവത്കൃത ഫൈബർ വള്ളം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കാവാലം പഞ്ചായത്ത് നാലാം വാർഡ് ജീനിവാസിൽ ജീമോന്റെ വള്ളമാണ് നശിപ്പിച്ചത്. എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിനു സമീപം നാട്ടുതോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിന്റെ എൻജിൻ നശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ പാടത്ത് പോകാനായി ജീമോൻ എത്തിയപ്പോഴാണ് വള്ളം നശിപ്പിക്കപ്പെട്ടത് കണ്ടത്. കൈനടി പൊലീസിൽ പരാതി നൽകി.