ചാരുംമൂട് : പുതപ്പിനുള്ളിൽ വീട്ടിലൊളിപ്പിച്ചിരുന്ന നൂറോളം ഹാൻസ് പാക്കറ്റുകളുമായി നൂറനാട് മുതുകാട്ടുകര ശരത് ഭവനത്തിൽ ശശിയെ നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി.
അന്യ സംസ്ഥാന തൊഴിലാളികളുടെ രൂപത്തിൽ വേഷം മാറിയെത്തിയ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. അഞ്ച് രൂപ നിരക്കിൽ ലഭ്രച്ചിരുന്ന ഹൻസ് 50 മുതൽ 150 രൂപ നിരക്കിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ കെ .സദാനന്ദൻ ,ജി .സന്തോഷ് കുമാർ,സി ഇ ഒ മാരായ സിനുലാൽ, അനു , റിയാസ്, ശ്യാം, വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.