പൂച്ചാക്കൽ: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എൻ.എസ്.റഷീദ് ഡൽഹിയിൽ നടന്ന മുസ്ലീം തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെന്ന പ്രചാരണം പ്രദേശത്തെ ആശങ്കയിലാക്കി. ഡോക്ടർ കഴിഞ്ഞ ഫെബ്രുവരി രണ്ടു മുതൽ അവധിയിലാണെന്നും ഇതുവരെ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ടില്ലെന്നും ആരോഗ്യ കേന്ദ്രത്തിൽ നിന്നു അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയായ റഷീദ് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.