ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപ വീതം അനുവദിക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി ടി.രഘുവരനും സ്വാഗതം ചെയ്തു. ആനുകൂല്യം ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ബാധകമാകുന്ന തരത്തിൽ ഉത്തരവിൽ ഭേദഗതി വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.