ആലപ്പുഴ: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലയളവിൽ നഷ്ടപ്പെടുന്ന വേതനം ഇ.എസ്.ഐ കോർപ്പറേഷൻ മുഖേന അനുവദിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു . അടിയന്തരമായി കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു .