അരൂർ: അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപയും, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും , ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഉൾപ്പെടെ 153700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസിന് ചെക്ക് കൈമാറി.ചടങ്ങിൽ അസിസ്റ്റൻറ് രജിസ്ട്രാർ ദീപു, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.