ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള കടലോര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കനുവദിച്ച 2000 രൂപയുടെ സഹായം ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. അനുബന്ധ തൊഴിലാളികൾക്കും ആനുകൂല്യം ബാധകമാക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.