ഹരിപ്പാട് : ലോക്ക് ഡൗണിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടും രാത്രിയിൽ മത്സ്യബന്ധനത്തിനായി വലിയഴീക്കലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന തൊഴിലാളികളെ റോഡിൽ തടഞ്ഞു നിർത്തി ഇറക്കി വിടുകയും ഓട്ടോ ഡ്രൈവറെ മർദ്ദിക്കുകയും ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട്‌ നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു. മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും 10000 രൂപയുടെ ധനസഹായം അടിയന്തിരമായി സർക്കാർ പ്രഖ്യാപിക്കണമെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മൂലം ഇൻഷുറൻസ് തുക അടക്കാൻ കഴിയാതിരുന്ന മുഴുവൻ തൊഴിലാളികളുടെയും ഇൻഷുറൻസ് തുക സർക്കാർ അടയ്ക്കണമെന്നും സുധിലാൽ ആവശ്യപ്പെട്ടു.