ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിപ്പാട് ലയൺസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സാനിട്ടൈസർ, ഹാൻഡ് വാഷ്, കുടിവെള്ളം, മാസ്ക് എന്നിവ നൽകി. പ്രതിരോധ സാമഗ്രികൾ ഹരിപ്പാട് സി.ഐ ഫയാസിന് ലയൺസ് ക്ളബ് പ്രസിഡന്റ് സി.സുഭാഷ് കൈമാറി. സോൺ ചെയർമാൻ റെജി ജോൺ, അഡ്മിനിസ്‌ട്രേറ്റർ ഹരീഷ്ബാബു, സെക്രട്ടറി അഡ്വ. സജി തമ്പാൻ, ട്രഷറർ ശാന്തികുമാർ എന്നിവർ പങ്കെടുത്തു.