ഹരിപ്പാട് : കരുണ സാമൂഹ്യവേദിയുടെ ആഭിമുഖ്യത്തിൽ ചേപ്പാട് മാർ ദിവന്യാസ്യോസ് ഫൌണ്ടേഷൻ വൃദ്ധസദനത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. പ്രസിഡന്റ് എൻ. രാജ്‌നാഥ് വൃദ്ധസദനം സെക്രട്ടറി അഡ്വ.ബിജു വർഗീസിന് സാധനങ്ങൾ കൈമാറി. സെക്രട്ടറി കെ. രാജേഷ് കുമാർ, അശോക് കുമാർ. ആർ, രഞ്ജിത്. കെ, വർഗീസ്‌ ചാണ്ടി, ആന്റണി എന്നിവർ പങ്കെടുത്തു.