കായംകുളം : നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ക്ലോറിൻ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കി. സേവാഭാരതി നഗർ പ്രസിഡന്റ് ആർ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.സതീഷ് ,ആർ.രാജേഷ് ,എസ്. സജിത് എന്നിവർ പങ്കെടുത്തു.