ആലപ്പുഴ: ലോക്ക്ഡൗണിനിടെ നാട്ടുകാർക്ക് കൗതുകം പകർന്ന് വാനര സംഘത്തിന്റെ യാത്ര. ആലപ്പുഴ വലിയമരം വാർഡ് പ്ലാം പറമ്പ് പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് വീടുകളുടെ മതിലിലൂടെ കുട്ടിക്കുരങ്ങനുൾപ്പെടെ മൂന്നംഗ വാനര കുടുംബം നടന്നുനീങ്ങിയത്. ശല്യമൊന്നും ഉണ്ടാക്കാ
ത്തതിനാൽ ഓടിച്ചുവിടാൻ നാട്ടുകാരും ശ്രമിച്ചില്ല.