മാവേലിക്കര- കണ്ടിയൂരിൽ നിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 40ലിറ്റർ കോട പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടിയൂർ രാജേഷ് ഭവനത്തിൽ അഭിലാഷ് (39) ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടിയൂർ ബൈപാസിന് സമീപത്തെ പുഞ്ചയിൽ നിന്നാണ് കോട പിടികൂടിയത്.