പൂച്ചാക്കൽ : പള്ളിപ്പുറം ഒറ്റപ്പുന്നയിൽ കയർതറയിൽ പെട്രോൾ ബോംബ് കണ്ടെത്തിയ സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡിൽ പാണ്ട നേഴത്ത് ഷാജിയുടെ വീടിനു സമീപത്തെ,കയർ ഭൂവസ്ത്രം സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പെട്രോളും ചകിരിയും, പാതി കത്തിയനിലയിൽ ചക്കത്തിരിയും കണ്ടെത്തിയത്.ഇന്നലെ സയന്റിഫിക് വിദഗ്ദരായ സി.രാമചന്ദ്രൻ ,പ്രതിഭ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.