a

മാവേലിക്കര: നാഗാലാൻഡിൽ ജവാനായിരുന്ന ചെട്ടികുളങ്ങര കൈതതെക്ക് തിരുവാതിര വീട്ടിൽ കെ.വാമനൻ ഹൃദയാഘാതം മൂലം മരിച്ചു.

ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ഇദ്ദേഹം ഭാര്യയെ ഫോണിൽ അറിയിച്ചിരുന്നു. പുലർച്ചെ മൂന്നിന് മരണവിവരം ആശുപത്രി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. ഈ മാസം അഞ്ചിന് നാട്ടിലേക്കു വരാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നതാണ്. ലോക്ക് ഡൗൺ കാരണം എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഈ മാസം മുപ്പതിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു. മക്കൾ: അഞ്ജലി (ബികോം വിദ്യാർത്ഥിനി, എസ്.എൻ കോളേജ്, കരുനാഗപ്പള്ളി ), ആദിത്യൻ (പ്ലസ് ടു വിദ്യാർത്ഥി, ചെട്ടികുളങ്ങര എച്ച്.എസ്.എസ്)