ma

കുട്ടനാട്: കൊയ്തിട്ട നെല്ല്‌ വാരി ചാക്കിൽ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും സ്ത്രീതൊഴിലാളികളും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കാവാലം കൃഷിഭവന് കീഴിലെ മണിയങ്കരി പാടശേഖരത്തെ നെല്ലു സംഭരണം തടസ്സപ്പെട്ടു. നിലവിൽ നെല്ല് കുട്ടയിൽവാരി ചാക്കുകളിൽ നിറയ്ക്കുന്നതിന് ക്വിന്റലിന് 30 രൂപയാണ് അംഗീകരിച്ചിട്ടുള്ളകൂലിയെന്നിരിക്കെ 35 രൂപ കൂലിയായി നൽകണമെന്ന്‌ തൊഴിലാളികൾ ആവശ്യപ്പെട്ടതോടെയാണ് തർക്കമായത്. ഇതോടെ നെല്ല് സംഭരിക്കാനാകാതെ പാടത്ത്‌കെട്ടിക്കിടക്കുകയാണ്. . നെല്ല് സംഭരിക്കാനെത്തിയലോറികൾ ഇന്നലെമടങ്ങിപ്പോകുകയുംചെയ്തു. ഇതുവരെ 35 ശതമാനം വിളവെടുപ്പ് മാത്രമാണ്ഇവിടെ പൂർത്തിയായത്.

350 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്ത്കഴിഞ്ഞ ഏതാനുംദിവസം മുമ്പാണ്‌വിളവെടുപ്പും നെല്ല് സംഭരണവുംആരംഭിച്ചത്.. കഴിഞ്ഞ ഒരുമാസക്കാലമായിവിളവെടുപ്പും സംഭരണവും നടന്ന കായൽമേഖലകളിലെല്ലാം 30 രൂപ നിരക്കിലാണ്കൂലി നൽകിയതെന്ന് കർഷകർ പറഞ്ഞു. വേനൽമഴശക്തമായ സാഹചര്യം കണക്കിലെടുത്ത്മറ്റെങ്ങുമില്ലാത്ത കൂലിതൊഴിലാളികൾ ഇപ്പോൾആവശ്യപ്പെടുന്നത് തങ്ങളെചൂഷണംചെയ്യുന്നതിന് സമമാണന്നാണ്കർഷകരുടെ പക്ഷം.