ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ റോയിക്ക് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുമേഷ് പി.എം,റോയ് ജേക്കബ് എന്നിവർ നടത്തിയ പരിശോധനയിൽ കാട്ടൂർ, പൊള്ളേത്തൈ ഭാഗങ്ങളിൽ നിന്ന് 170 ലിറ്റർ കോട പിടികൂടി. ഒരാളെ അറസ്​റ്റ് ചെയ്തു. വീടിന്റെ പാലുകാച്ചലുമായി ബന്ധപ്പെട്ട് ചാരായം വാ​റ്റുന്നതിനായി സൂക്ഷിച്ചിരുന്നതാണ് കോട.

അമ്പലപ്പുഴ താലൂക്കിൽ വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള രഹസ്യവിവരങ്ങൾ 04772230182, 940 006 9498 എന്നീ നമ്പരുകളിൽ

അറിയിക്കാം.