ചാരുംമൂട് : ഭക്ഷണമില്ലാതെ കിട്ടാതെ വിഷമിച്ച ബീഹാർ സ്വദേശികൾക്കു താങ്ങായി ബി.ജെ.പി, സേവാഭാരതി പ്രവർത്തകർ . ചാരുംമൂട് മത്സ്യ മാർക്കറ്റിനു സമീപം താമസിക്കുന്ന 22 അംഗ അന്യസംസ്ഥാന തൊഴിലാളികളാണ് കരുതയിരുന്ന ഭക്ഷണ സാമഗ്രികൾ തീർന്നതോടെ ബുദ്ധിമുട്ടിലായത്. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി പീയുഷ് ചാരുമൂടിന്റെ നേതൃത്വത്തിലാണ് സേവാഭാരതി പ്രവർത്തകർഭക്ഷ്യസാധനങ്ങൾ എത്തിച്ച് നൽകിയത്. വിഷ്ണു , ഷിനോജ് , അഖിൽ , ബാലമുരളി കൃഷ്ണ എന്നിവർ പങ്കെടുത്തു .