പൂച്ചാക്കൽ: കൊവിഡിനെ നേരിടാൻ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സേവാഭാരതി രംഗത്ത്. പൊതിച്ചോർ വിതരണം, അന്യസംസ്ഥാന തൊഴിലാളികൾക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടങ്ങിയ കിറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. കെ.എം.മഹേഷ്, എം.ബിനീഷ്, വിനീത്, വിനിൽ, അജിൽ, ഹരീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.