sr

ആലപ്പുഴ : ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് പൂന്തോപ്പ് സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഓസ്ട്രേലിയയിൽ താമസമാക്കിയ ജെതിൻ-നാൻസി ദമ്പതികൾ സ്പോൺസർ ചെയ്ത ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം മാരാരിക്കുളത്ത് നടന്ന ചടങ്ങിൽ ഡോ. ജെ. ടിറ്റോ ആറാട്ടുകുളം നിർവ്വഹിച്ചു. പാസ്റ്റർ എ.ജെ.ജോസ് പങ്കെടുത്തു. തുടർന്ന് ഇ.വി.രാജു പള്ളിപ്പറമ്പിൽ വിതരണം നിർവഹിച്ചു. എസ്.ഡി.എ ചർച്ചിൽ നടന്ന സമാപന ചടങ്ങിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് അംഗം പി.വി. സുര കിറ്റുകൾ വിതരണം ചെയ്തു. ആലപ്പി സെക്‌ഷൻ ഓഫ് ദി ചർച്ച് പ്രസിഡന്റ് പി.എ. വർഗ്ഗീസ്, സൻസൺ സണ്ണി, ജെസ് ജോസ് എന്നിവർ പങ്കെടുത്തു.